Ayurvedic Blogs

ഇന്നത്തെക്കാലത്ത് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. തൊഴിലിനോടനുബന്ധമായി, ജൻമനാലുള്ള വൈകല്യങ്ങളെത്തുടർന്ന്, മറ്റു രോഗങ്ങളുടെ അനുബന്ധമായി ഇങ്ങനെ പല കാരണങ്ങളാൽ നടുവേദന ഉണ്ടാകാം. വേദനയുടെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ചികിൽസയും സങ്കീർണമാകും. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് നടുവേദന കൂടുതലായി കണ്ടുവരുന്നത്. ഇന്ന് പുരുഷനും സ്ത്രീയും ഒരുപോലെ തൊഴിലുകൾ ചെയ്യുകയും ഒപ്പം സ്ത്രീകൾ വീട്ടുജോലികളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഇത് നടുവേദന കൂടാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഗർഭാശയ സംബന്ധമായ രോഗങ്ങളെക്കൊണ്ടും ആർത്തവാനുബന്ധ പ്രശ്നങ്ങളെക്കൊണ്ടും ജീവിതത്തിലെ ഓരോ കാലഘട്ടത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന കാൽസ്യം, വൈറ്റമിനുകൾ എന്നിവയുടെ കുറവു കൊണ്ടും സ്ത്രീകളിൽ നടുവേദന അധികരിക്കാം. മൂത്രത്തിലെ പഴുപ്പ് മുതൽ അപകടങ്ങൾ മൂലമുള്ള വീഴ്ചകളും അതിൻ്റെ ഫലമായുള്ള അദിഘാതങ്ങൾ നടുവേദനയ്ക്ക് കാരണമാകാറുണ്ട് . ആയുര്‍വേദ ചികിത്സക്ക് ധാരാളം ആളുകള്‍ എത്തുന്നൊരു രോഗവുമാണ് നടുവേദന. നടുവേദന ഒരു രോഗ ലക്ഷണമാണ്. അതിന്‍റെ കാരണം കണ്ടെത്തി ചികിത്സ ചെയ്യു എന്നതാണ് നടുവേദനയുടെ സുഖപ്രാപ്തിയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആയുര്‍വേദത്തില്‍ തന്നെ വിവിധതരം നടുവേദനകള്‍ പറയപ്പെട്ടിട്ടുണ്ട്

 • ചികിത്സ

 • വേദന സംഹാരികള്‍

  • പെട്ടന്നുണ്ടാകുന്ന നടുവേദനയ്ക്ക് വേദന സംഹാരികള്‍ ഒരു നല്ല മരുന്നാണ്. എന്നാല്‍ വളരെ നാളായുള്ള നടുവേദനകള്‍ക്ക് അത് ഒരു സൊല്യൂഷന്‍ അല്ല. കാരണമറിഞ്ഞാണ് നടുവേദനക്ക് ചികിത്സിക്കേണ്ടത്. ആന്തരിക അവയവങ്ങളുടെ കുഴപ്പം കൊണ്ടുണ്ടാകുന്ന നടുവേദനയ്ക്ക് അതാതിന്‍റെ ചികിത്സ സമയാസമയത്ത് ചെയ്യേണ്ടതാണ്. അതിനാല്‍ രോഗനിര്‍ണ്ണയം പ്രധാനമാണ്. സ്കാന്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണ്ണയ ഉപാധികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. നട്ടെല്ലിന്‍റെ കുഴപ്പം കൊണ്ടുണ്ടാകുന്ന നടുവേദനകള്‍ക്ക് പഞ്ചകര്‍മ്മ ചികിത്സ ഫലപ്രദമാണ്. വിവിധതരം പഞ്ചകര്‍മ്മ ചികിത്സകള്‍ അവസ്ഥാനുസരണം ചെയ്യണം.

   • അഭ്യംഗം


   അഭ്യംഗം അധവാ തിരുമ്മല്‍ നടുവേദനയ്ക്ക് വളരെ ഫലപ്രദമാണ്. നടുവിന് സംഭവിച്ച ക്ഷതം പരിഹരിക്കുന്നതിനും മസിലുകളിലേക്കുള്ള രക്തയോട്ടം വര്ദ്ധിപ്പിച്ച് അവയെ റിലാക്സ് ആകുന്നതിനും തിരുമ്മല്‍ സഹായിക്കുന്നു. നടുവേദനക്ക് തിരുമ്മുമ്പോള്‍, പ്രത്യേകിച്ചും ഡിസ്ക് തള്ളള്‍ മുതലായ രോഗങ്ങളില്‍ തിരുമ്മുമ്പോള്‍് അധികം മര്‍ദ്ദം പ്രയോഗിക്കാതെ ശരദ്ധയോടെ തിരുമ്മണം എന്നുള്ളത് പ്രധാനമാണ്. തിരുമ്മു ചികിത്സ അംഗീകൃതമായ ഒരു ചികിത്സാലയത്തില്‍ നിന്ന് വേണം സ്വീകരിക്കാന്‍.

   • കിഴി


   കിഴി പലതരത്തിലുണ്ട്. വാതഹരമായ ഇലകള്‍ കിഴികെട്ടി ചെയ്യുന്ന ഇലക്കിഴി, ഔഷധ ഗുണമുള്ള മരുന്നുകള്‍ പൊടിച്ച് കിഴിയാക്കി ചെയ്യുന്ന പൊടിക്കിഴി, ഞവരയരിയുപയോഗിച്ച് ചെയ്യുന്ന ഞവരക്കിഴി എന്നിങ്ങനെ വിവിധ തരം കിഴികള്‍ അവസ്ഥാ ഭേദം അനുസരിച്ച് ചെയ്യണം. കിഴി ശരീരത്തിലെ നീര്ക്കെട്ട് കുറയ്ക്കാനും, വാതത്തെ അനുലോമിപ്പികാനും ഉതകുന്നു. ഞവരകിഴി മാംസത്തേ പരിപോഷിപ്പിച്ച് ബലം പ്രദാനം ചെയ്യുന്നു.

   • ഉദ്വര്‍ത്തനം


   ഉദ്വര്‍ത്തനം വിവിധതരം പൊടികള്‍ കൊണ്ടുള്ള തിരുമ്മലാണ്. അത് ശരീരത്തിലേ കൊഴുപ്പുകുറച്ച് ഭാരം കുറക്കാനും അതുവഴി നട്ടെല്ലിന്‍റെ ജോലിഭാരം കുറക്കാനും സഹായിക്കുന്നു.

   • കടിവസ്തി


   വേദനയുള്ള ഭാഗത്ത് രോഗാവസ്ഥയ്ക്ക് അനുസരിച്ചുള്ള എണ്ണകള്‍ തളം കെട്ടി നിര്‍ത്തുന്ന രീതിയാണിത്. ഇത് ഡിസ്കിന്‍റെ തേയ്മാനത്തിനും നട്ടെല്ലിന്‍റെ തേയ്മാനത്തിലും ഈ ചികിത്സ വളരെ ഫലം ചെയ്യുന്നതാണ്.

   • വസ്തി


   മലദ്വാരത്തിലൂടെ തൈലം , കഷായം എന്നിവയുടെ മിശ്രിതം നല്‍കുന്ന ഒരു ചികിത്സാരീതിയാണിത്. പ്രത്യേകരീതിയില്‍ തയ്യാര്‍ ചെയ്ത കഷായങ്ങളും തൈലങ്ങളും ആണ് ഇതിനായി ഉപയോഗിക്കുന്നത്. ദോഷങ്ങളെ ശോധന ചെയ്ത് ശരീര ശുദ്ധിവരുത്തുന്നു. വേദനയ്ക്ക് ഏറ്റവും വിശിഷ്ടമായതും അഞ്ച് പ്രധാന പഞ്ചകര്‍മ്മങ്ങളില്‍ ഒന്നുമാണിത്..


   നടുവേദന ആയുര്‍വേദത്തില്‍ ഏറ്റവും നന്നായി സുഖപ്പെടുത്താന്‍ സാധിക്കുന്ന ഒരു രോഗമാണ്. ആയുര്‍വേദ ചികിത്സയിലൂടെ സര്‍ജ്ജറിയും പെയിന്‍കില്ലര്‍ മരുന്നുകളും ഒഴിവാക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

   • യോഗ,വ്യായാമം


   തുടർ ചികിത്സയുടെ ഭാഗമായി മിതമായ വ്യായാമം വ്യത്യസ്ത തരം യോഗകൾ എന്നിവ പരിശീലിക്കുന്നത് രോഗത്തിന്റെ പുനരാവിർഭാവതത്തെ ഒഴിവാക്കുന്നതാണ് .

   Share:
STARTED - Ayurveda Nursing & Panchakarma Course in association with AHMA (Ayurveda Hospital Management Association). DURATION: One Year. Customized Ayurvedic Panchakarma Course For Foreign Students Under School Of Ayurveda. CONTACT PERSON: DR. M. NOUFAL +9199470 55 733